Quick Query
Latest News :

Favours Recieved

നന്ദി !

In CategoryFavours Recieved

ഞാന്‍ ബി.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. എനിക്ക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു.വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ  മാദ്ധ്യസ്തത്തില്‍ പ്രാര്‍ത്ഥിച്ച് എനിക്ക് പരീക്ഷയില്‍ നല്ല വിജയം കൈവരിക്കുവാന്‍ സാധിച്ചു. അതിനായി നന്ദി അര്‍പ്പിക്കുന്നു.   എന്ന്, വിദ്യാര്‍ത്ഥിനി

നടുവേദന സൗഖ്യമായി

In CategoryFavours Recieved

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മാദ്ധ്യസ്ഥം വിളിച്ചപേക്ഷിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ വലിയ വീഴ്ച്ചയില്‍ നിന്നും ഉണ്ടായ എന്‍റെ നടുവേദന സൗഖ്യമായി. യേശുവേ നന്ദി, യേശുവേ സ്തോത്രം ജോണ്‍ ശോഭനന്‍,ബഥേല്‍ നിവാസ്, ഇടയ്ക്കോട്, നേമം

നന്ദി !

In CategoryFavours Recieved

എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. കുഞ്ഞുങ്ങളായിരിക്കെ തന്നെ അവരുടെ അച്ഛനെ നഷ്ടപ്പെട്ടതുകൊണ്ട്എന്‍റെ കുടുംബത്തോടുകൂടി താമസിക്കുകയും കുട്ടികളെ സ്കൂളില്‍ വിടുകയും ചെയ്യുന്നു.ഇതില്‍ മൂത്ത മകള്‍ക്ക് മാരകമായ ഒരു രോഗം പെട്ടെന്നു പിടിപെടുകയും രക്ഷപ്പെടുന്ന കാര്യം സംശയം ആയിരികുമെന്ന്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടതുമാണ്.ഇടവകപള്ളിയിലുള്ള ദേവസഹായം പിള്ളയുടെ ദിവസവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലും വെള്ളിയാഴ്ച്ചകളിലുള്ള നൊവേന പ്രാര്‍ത്ഥനയിലും പങ്കെടുക്കുകയും ഇടവക സമൂഹത്തോട് പ്രാര്‍ത്ഥിക്കുവാന്‍ യാചിക്കുകയും ചെയ്തു. അവള്‍ സാവകാശം രോഗ വിമുക്തയാവുകയും പൂര്‍ണമായ ആരോഗ്യതിലെക്ക് തിരിച്ചവരികയും ചെയ്തു.പൂര്‍ണമായി ആരോഗ്യവതിയാകുമെന്നുള്ള വിശ്വാസത്തോടുകൂടി ആയിരമായിരം നന്ദി. ഒരു വിശ്വാസി 

മരണാവസ്ഥയില്‍ നിന്നും രോഗസൗഖ്യം ലഭിച്ചു

In CategoryFavours Recieved

വിട്ടുമാറാത്ത പനി ബാധിച് ശരീരം തളര്‍ന്ന്‍ 1 മാസക്കാലം തിരുവനന്തപുരം ജനറല്‍ ആശുപത്രയിലും ഐ.സി.യു വിലും ചികിത്സയിലായിരുന്നു.ശരീരം നിശ്ചലമയിപ്പോയി. ഉള്ളില്‍ ഒരു ഓര്‍മ മാത്രം ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിധിയെഴുതി. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഇതിന്‍റെ ഫലമായി എനിക്ക് രോഗസൗഖ്യം ലഭിച്ചു. രാജു, കാഞ്ഞിരംകുളം

നന്ദി !

In CategoryFavours Recieved

ഏഴ് വര്‍ഷമായി ഹൈകോടതിയില്‍ ഒരു കേസിനു നമ്പറിട്ട് കിട്ടാന്‍ കൊടുത്തിരുന്നു. ആ നമ്പര്‍ കിട്ടി. മൂത്ത മകന് ഗള്‍ഫില്‍ ജോലി കിട്ടി. ഭാര്യയുടെ കാലിന്‍റെ തൈറോയിഡ്‌ രോഗം സൗഖ്യപ്പെട്ടു. അഗസ്റ്റിന്‍ നികോളാസ്, കൊല്ലം

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies