Quick Query
Latest News :

Favours Recieved

ഗര്‍ഭസ്ഥ ശിശുവിനെ സുഖപ്പെടുത്തി

In CategoryFavours Recieved

ഞങ്ങളുടെ മകള്‍ അഡോണിക ജനിക്കുന്നതിനു മുമ്പ് സ്കാനിങ്ങില്‍ കിഡ്നിയുടെ വളര്‍ച്ച സംശയകരമായ രീതിയില്‍ കണ്ട സാഹചര്യത്തില്‍, ദേവസഹായംപിള്ളയുടെ മദ്ധ്യസ്ഥം അപേക്ഷിക്കുകയും നൊവേന പ്രാര്‍ത്ഥിക്കുകയും ചെയ്തു.ജനന ശേഷം മൂന്നു മാസത്തെ തുടര്‍ച്ചയായ ചെക്കപ്പില്‍ കിഡ്നിയുടെ പ്രവര്‍ത്തനവും വളര്‍ച്ചയും ശരിയായ രീതിയില്‍ ആയി. ദേവസഹായംപിള്ളയുടെ നാമത്തില്‍ ലഭിച്ച ഈ അനുഗ്രഹത്തിന് നന്ദി അര്‍പ്പിക്കുകയും സാക്ഷ്യപെടുതുകയും ചെയ്യുന്നു. ഇതെല്ലാം കോട്ടാര്‍ ബിഷപ്പ് സമക്ഷം ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. ദേവസഹായം പിള്ളക്ക് നന്ദി   Sherin,Rohit,Hyderabad

Thank you Bl. Devasahayam Pillai !

In CategoryFavours Recieved

Hyderabad 18-12-2014   Dear Father, My daughter Donna was baptized here today. We are all delighted and praise the Lord for this wonderful gift. But when her mother Sherine was in confinement at Ayanimoodu the scanning of the foetus heed revealed that her Kidney was far from normal. They had recourse to Bl.Devasahayam Pillai and […]

ആഗ്രഹിച്ച ജോലി ലഭിച്ചതിനു നന്ദി !

In CategoryFavours Recieved

എന്‍റെ മകന്‍ ഷിനു.സി.കെ M.Tech കഴിഞ്ഞ് ക്യാമ്പസില്‍ നിന്നും ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുജറാത്തില്‍ ജോലി ലഭിച്ചു. അതേ സമയം തന്നെ മുംബൈയില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ രണ്ടാമതായിരുന്നു. അതില്‍ ജോലി ലഭിക്കുമെന്നുള്ള യാതൊരു പ്രതീക്ഷയും എന്‍റെ മകനില്ലായിരുന്നു. ഗുജറാത്തിലെ പ്രൈവറ്റ് കമ്പനിയില്‍ join ചെയ്യാന്‍ പോകുന്നതിനു മുമ്പായി ദേവസഹായംപിള്ളയുടെപക്കല്‍ ചെന്ന് പ്രാര്‍ത്ഥിച്ചു. ഗുജറാത്തില്‍ പോകുന്ന വഴിക്ക് മുംബൈയില്‍ എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലി ആയതായി അറിയാന്‍ കഴിഞ്ഞു.അങ്ങനെ മുംബൈയില്‍ ജോലിയില്‍ പ്രവേശിച്ചു.നന്ദി ! […]

വീട് പണിയാന്‍ കഴിഞ്ഞു. നന്ദി!

In CategoryFavours Recieved

വീട് പണിയുന്നതിനു ബാങ്ക് ലോണ്‍ കിട്ടാന്‍ വളരെയേറെ തടസ്സം ഉണ്ടായിരുന്നു. ദേവസഹായം പിള്ളയോട് നിരന്തരം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ലോണ്‍ അനുവദിച്ചു.എന്നുമാത്രമല്ല പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ തുക കിട്ടുകയും ചെയ്തു.ആയതിനാല്‍ ദേവസഹായം പിള്ളയോട് നന്ദി അര്‍പ്പിക്കുന്നു.   മനോജും കുടുംബവും,        പാരൂര്‍ക്കുഴി, അയണിമൂട്

കാലിലെ മുറിവ് ഉണങ്ങിയതിനു നന്ദി

In CategoryFavours Recieved

എന്‍റെ കാലില്‍ ഒരു വര്‍ഷമായി ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. കാറ്റാടി മലയില്‍ പോയി പ്രാര്‍ത്ഥിക്കുകയും എണ്ണ പുരട്ടുകയും ചെയ്തപ്പോള്‍ ഉടന്‍ മുറിവ് ഉണങ്ങി. ദൈവത്തിനു നന്ദി. നന്ദിയോട് കൂടി ഈ ദിവ്യബലി അര്‍പ്പിക്കുന്നു.   ഒരു വിശ്വാസി

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies