Quick Query
Latest News :

Favours Recieved

ആഗ്രഹിച്ച ജോലി ലഭിച്ചതിനു നന്ദി !

Wednesday, January 13th, 2016

എന്‍റെ മകന്‍ ഷിനു.സി.കെ M.Tech കഴിഞ്ഞ് ക്യാമ്പസില്‍ നിന്നും ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുജറാത്തില്‍ ജോലി ലഭിച്ചു. അതേ സമയം തന്നെ മുംബൈയില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ രണ്ടാമതായിരുന്നു. അതില്‍ ജോലി ലഭിക്കുമെന്നുള്ള യാതൊരു പ്രതീക്ഷയും എന്‍റെ മകനില്ലായിരുന്നു. ഗുജറാത്തിലെ പ്രൈവറ്റ് കമ്പനിയില്‍ join ചെയ്യാന്‍ പോകുന്നതിനു മുമ്പായി ദേവസഹായംപിള്ളയുടെപക്കല്‍ ചെന്ന് പ്രാര്‍ത്ഥിച്ചു. ഗുജറാത്തില്‍ പോകുന്ന വഴിക്ക് മുംബൈയില്‍ എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലി ആയതായി അറിയാന്‍ കഴിഞ്ഞു.അങ്ങനെ മുംബൈയില്‍ ജോലിയില്‍ പ്രവേശിച്ചു.നന്ദി !

എന്‍റെയും കുടുംബത്തിന്‍റെയും നന്ദി സൂചകമായി ദിവ്യബലി അര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുന്നു.

എന്ന്,

എം.ക്രിസ്തുദാസ്,

ഇടയ്ക്കോട് ഇടവക

Scroll to Top

Copyright © 2016 nemomdevasahayamcentre.com.    All Rights Reserved.    Designed by Sinceant Technologies